ജില്ലയിലെ 11 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് വ്യാഴാഴ്ച പൂർത്തിയായപ്പോൾ കണ്ണൂർ ജില്ലയിൽ 78.60 ശതമാനം പേർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി.
മണ്ഡലം അടിസ്ഥാനത്തിൽ മട്ടന്നൂരിലാണ് കൂടിയ പോളിംഗ് (82.24%). കുറവ് ഇരിക്കൂറിലും (74.32%). ഹോം വോട്ടിംഗ്, തപാൽ വോട്ടുകൾ എന്നിവ കൂടി ഉൾപ്പെടുത്തുമ്പോൾ പോളിംഗ് ശതമാനത്തിൽ നേരിയ വർധനയുണ്ടാകും.
2021 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ജില്ലയിലെ പോളിംഗ് ശതമാനം 77.67 ആയിരുന്നു.
നിയമസഭ മണ്ഡലം, വോട്ടിംഗ് ശതമാനം, ബ്രാക്കറ്റിൽ 2021 ലെ ശതമാനം എന്ന ക്രമത്തിൽ:
പയ്യന്നൂർ- 80.57% (78.96%)
കല്യാശ്ശേരി-76.99 % (76.41%)
തളിപ്പറമ്പ്-81.01% (80.94 %)
ഇരിക്കൂർ-74.32% (75.63%)
അഴീക്കോട്-77.71% (77.89 %)
കണ്ണൂർ- 75.61% (74.94 %)
ധർമ്മടം-81.44% (80.22 %)
തലശ്ശേരി-76.33% (73.94 %)
കൂത്തുപറമ്പ്-78.46% (78.15%)
മട്ടന്നൂർ-82.24% (79.54%)
പേരാവൂർ-79.1% (78.07%).

Post a Comment