നിയമസഭാ തിരഞ്ഞെടുപ്പ്; കണ്ണൂർ സിറ്റി പോലീസ് സുസജ്ജം




കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ സുരക്ഷിതമായി സമ്മതിദാനാവകാശം വിനിയോഗിക്കാൻ കണ്ണൂർ സിറ്റി പോലീസ് സുസജ്ജമാണ്. സുരക്ഷാ ചുമതലകൾക്കായി കേരള പോലീസും കേന്ദ്ര സേനയുമുണ്ട് ജില്ലയിലുടനീളം വ്യാപകമായി ഡ്രോൺ നിരീക്ഷണവുമുണ്ട്. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ നിധിൻരാജ് പി. ഐ.പി.എസ്.-ന്റെ നേതൃത്വത്തിൽ 19 പോലീസ് സ്റ്റേഷൻ പരിധികളിലെയും സുരക്ഷാ ക്രമീകരണങ്ങൾ പൂർത്തിയായി.

കണ്ണൂർ സിറ്റി പോലീസ് പരിധിയിൽ 5 നിയമസഭാ മണ്ഡലങ്ങൾ പൂർണമായും 4 എണ്ണം ഭാഗികമായും വരുന്നുണ്ട്. അതിൽ 166 പ്രശ്നബാധിത ബൂത്തുകൾ, 49 അതീവ പ്രശ്നബാധിത ബൂത്തുകൾ, 2 എൽ.ഡബ്ല്യു.ഇ. ബൂത്തുകൾ എന്നിവയുണ്ട്. കണ്ണൂർ, തലശ്ശേരി, കൂത്തുപറമ്പ് എടക്കാട്, മയ്യിൽ, വളപട്ടണം, പാനൂർ, പിണറായി, ന്യൂമാഹി എന്നീ ഇലക്ഷൻ സബ് ഡിവിഷനുകൾ രൂപീകരിച്ചിട്ടുണ്ട്, ഓരോ സബ് ഡിവിഷന്റെയും ചുമതല ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ്. സുരക്ഷയുടെ ഭാഗമായി 83 ഗ്രൂപ്പ് പട്രോൾ, 9 സബ് ഡിവിഷൻ സ്ട്രൈക്കിംഗ് ഫോഴ്സ്, 1 എസ്പിസി സ്ട്രൈക്കിംഗ് ഫോഴ്സ്, 1 ഡിപിസി സ്ട്രൈക്കിംഗ് ഫോഴ്സ്, 19 ക്യുആർടി (Quick Response Team), 3 അഡീഷണൽ സ്ട്രൈക്കിംഗ് ഫോഴ്സ് ടീമും കണ്ണൂർ സിറ്റി പോലീസ് ജില്ലയിലുണ്ട് കൂടാതെ ഓരോ പോലീസ് സ്റ്റേഷൻ പരിധിയിലും L&O പട്രോൾ, എസ്.എച്ച്.ഒ.യുടെ നേതൃത്വത്തിലുള്ള പട്രോൾ എന്നിവയുമുണ്ട്. 1543 പോലീസ് ഉദ്യോഗസ്ഥർ, 1377 കേന്ദ്ര സേനാംഗങ്ങൾ, 1217 സ്പെഷ്യൽ പോലീസ്, കൂടാതെ മോട്ടോർ വെഹിക്കിൾ , മറൈൻ, എക്സൈസ്, ക്രൈം ബ്രാഞ്ച്, വിജിലൻസ് എന്നീ ഡിപ്പാർട്ട്മെന്റുകളിലെ ഉദ്യോഗസ്ഥർ, ഹോം ഗാർഡ് എന്നിവരെയും വിന്യസിച്ചിട്ടുണ്ട്.

Post a Comment

أحدث أقدم

Join Whatsapp

Advertisement