കീഴൂർ മഹാദേവ ക്ഷേത്രത്തിൽ ഏഴു ദിവസമായി നടന്നു വന്ന കൊടിയേറ്റ് മഹോത്സവം ആറാട്ടോടെ സമാപിച്ചു


ഇരിട്ടി: കീഴൂർ മഹാദേവ ക്ഷേത്രത്തിൽ ഏഴു ദിവസമായി നടന്നു വന്ന കൊടിയേറ്റ് മഹോത്സവം ആറാട്ടോടെ സമാപിച്ചു. ഉത്സവത്തിന്റെ ഭാഗമായി വെള്ളിയാഴ്ച രാത്രി പള്ളിവേട്ട നടന്നു. ശനിയാഴ്ച പുലർച്ചെ പള്ളിയുണർത്തൽ കണികാണിക്കൽ എന്നിവക്ക് ശേഷം ബാവലിപ്പുഴയിൽ ആറാട്ട് , തുടർന്ന് കൊടിയിറക്കൽ, കലശാഭിഷേകം എന്നിവ നടന്നു. ഉച്ചക്ക് സമൂഹസദ്യയും നടന്നു. ആറാട്ടിനും മറ്റു ചടങ്ങുകൾക്കും വിലങ്ങരയില്ലം ഭട്ടതിരിപ്പാടിന്റെ നേതൃത്വത്തിൽ ശ്രീജിത്ത് നമ്പൂതിരി കാർമ്മികത്വം വഹിച്ചു.

Post a Comment

أحدث أقدم

Join Whatsapp

Advertisement