തെഹ്റാൻ: പശ്ചിമേഷ്യൻ സംഘർഷത്തിൽ അമേരിക്കയുടെ താത്കാലിക വെടിനിർത്തൽ കരാർ തള്ളി ഇറാൻ. ഇറാൻ്റെ സ്റ്റേറ്റ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. അമേരിക്കയുടെ താത്ക്കാലിക വെടിനിർത്തൽ ആവശ്യം തളളികളഞ്ഞായിരുന്നു ഇറാൻ മറുപടി നൽകിയത്. ഒരിക്കലും താത്കാലിക വെടിനിർത്തലിന് തയ്യാറല്ലെന്നും യുദ്ധത്തിന് സ്ഥിരമായുള്ള അന്ത്യമാണ് വേണ്ടതെന്നുമാണ് ഇറാൻ്റെ മറുപടി. പാകിസ്താൻ്റെ മധ്യസ്ഥത വഴിയാണ് ഇറാൻ്റെ നിലപാട് അമേരിക്കയെ അറിയിച്ചത്.
യുദ്ധം പൂർണ്ണമായും അവസാനിപ്പിക്കാൻ അമേരിക്ക തയ്യാറായാൽ മാത്രമെ വെടിനിർത്തലിനെ കുറിച്ച് ചിന്തിക്കൂ എന്നാണ് ഇറാൻ പറയുന്നത്. കൂടാതെ വെടിനിർത്തൽ കരാറിനായി 10 നിർദേശങ്ങളും ഇറാൻ മുന്നോട്ടുവെച്ചിട്ടുണ്ട്. ഇറാനിൽ അമേരിക്കയും ഇസ്രയേലും നടത്തുന്ന ആക്രമണങ്ങൾ പൂർണ്ണമായും നിർത്തണമെന്നാണ് ഒരു നിർദേശം. ഇതിന് പുറമേ ലെബനനിലും ഗാസയിലും നടത്തിവരുന്ന ആക്രമണങ്ങളും അവസാനിപ്പിക്കണമെന്നും ഇറാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അതുപോലെ തന്നെ ഹോർമുസ് കടലിടുക്കിൻ്റെ നിയന്ത്രണവും അവകാശവും വിട്ട് നൽകണമെന്നും കടലിടുക്കിൽ നികുതി പിരിക്കാനുള്ള തീരുമാനം അംഗീകരിക്കണമെന്നും ഇറാൻ ആവശ്യം ഉയർത്തിയിട്ടുണ്ട്.

إرسال تعليق