പുറത്തിറങ്ങുമ്പോൾ ജാഗ്രത വേണം, പാനൂരിൽ ഓട്ടോ ഡ്രൈവർക്ക് സൂര്യാഘാതം ; ചികിത്സയിൽ



കടുത്ത വേനൽച്ചൂട് ശക്തമായതിനെ തുടർന്ന് ഓട്ടോ ഡ്രൈവർക്ക് സൂര്യാഘാതമേറ്റു. വള്ളങ്ങാട്ടെ ഓട്ടോ ഡ്രൈവർ നെല്ലിയുള്ളതിൽ ശശി (60)യ്ക്കാണ് സൂര്യാഘാതമേറ്റത്.

ഇക്കഴിഞ്ഞ 21-ാം തീയതി രാവിലെ 11.30ഓടെ ചൊക്ലിയിൽ യാത്രക്കാരനെ ഇറക്കി തിരിച്ച് വരുന്നതിനിടെയാണ് ശശിക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. അതിശക്തമായ ചൂടിൽ ദീർഘസമയം യാത്ര ചെയ്തതിനാൽ ശരീരത്തിന്റെ പുറംഭാഗങ്ങളിലും കൈകളിലും പൊള്ളലേറ്റതായാണ് വിവരം.

ആദ്യം ചെറിയ അസ്വസ്ഥതയായി തോന്നിയെങ്കിലും പിന്നീട് ലക്ഷണങ്ങൾ രൂക്ഷമായി. 23-ാം തീയതി ശരീരത്തിൽ പുകച്ചിലും വേദനയും കൂടിയതോടെ ശശി പാനൂർ ആശുപത്രിയിലെത്തി ചികിത്സ തേടി.

വേനൽക്കാലത്ത് പ്രത്യേകിച്ച് പകൽ സമയങ്ങളിൽ വാഹനമോടിക്കുന്നവർ ഉൾപ്പെടെയുള്ളവർ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ആവശ്യത്തിന് വെള്ളം കുടിക്കുക, നേരിട്ട് സൂര്യപ്രകാശം ഒഴിവാക്കുക, തല മൂടി സംരക്ഷിക്കുക തുടങ്ങിയ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.

Post a Comment

أحدث أقدم

Join Whatsapp

Advertisement