കോഴിക്കോട്: നിർത്തിയിട്ട ട്രെയിനിന് മുകളിൽ കയറി സെൽഫി എടുക്കാൻ ശ്രമിച്ച യുവാവിന് ഷോക്കേറ്റതായി റിപ്പോർട്ട്. ഷോക്കേറ്റത് പയ്യോളി സ്വദേശി സിനാന് ആണ്.
നിർത്തിയിട്ട ഗുഡ്സ് ട്രെയിനിന് മുകളിൽ കയർ സെൽഫി എടുക്കാൻ ശ്രമിക്കുന്നതിനിടെ ആയിരുന്നു അപകടം. അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ സിനാനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് സിനാന്.
അപകടം സംഭവിച്ചത് ഇന്ന് പുലർച്ചെയോടെ ആയിരുന്നു. തിക്കോടി റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ഗുഡ്സ് ട്രെയിനിന് മുകളിൽ കയറി സെൽഫിയെടുക്കാൻ ശ്രമിക്കവേ കാൽതെന്നി വൈയൂതി ലൈനിൽ പിടിക്കുകയായിരുന്നു സിനാൻ. സിനാൻ സെൽഫി എടുക്കുമ്പോൾ ആരെങ്കിലും കൂടെയുണ്ടായിരുന്നു എന്ന കാര്യത്തിൽ വ്യക്തയില്ല. പൊള്ളലേറ്റയുടനെ സിനാനെതൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതമായതിനാൽ മെഡിക്കൽ കേളേജിലേക്ക് മാറ്റുകയായിരുന്നു എന്നാണ് റിപ്പോർട്ട്.

Post a Comment