വ്യാജ ആധാർ കാർഡ് ഉണ്ടാക്കുന്നു എന്ന വ്യാജ ആരോപണം; കെസി വേണുഗോപാലിന് വക്കീൽ നോട്ടീസ് അയച്ച് സിപിഎം


കോൺ​ഗ്രസ് നേതാവ് കെസി വേണുഗോപാലിന് വക്കീൽ നോട്ടീസ് അയച്ച് സിപിഎം. പയ്യന്നൂർ ഏരിയാ കമ്മിറ്റി ഓഫീസിൽ വ്യാജ ആധാർ കാർഡ് അടിക്കുന്നു എന്ന പ്രസ്താവനക്കെതിരെയാണ് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്. എൽഡിഎഫിനെയും സിപിഎമ്മിനെയും കുറിച്ച് അവമതിപ്പുണ്ടാക്കാൻ ലക്ഷ്യമിട്ടുള്ള പ്രസ്താവനയാണെന്നും പ്രസ്താവന പിൻവലിച്ച് നിർവ്യാജം ഖേദം പ്രകടിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് നോട്ടീസ്. കഴിഞ്ഞ ദിവസമാണ് സിപിഎമ്മിനെതിരെ ​ഗുരുതര ആരോപണവുമായി കെസി വേണു​ഗോപാൽ രം​ഗത്തെത്തിയത്. പയ്യന്നൂരിൽ സിപിഎം വ്യാജ ആധാർ കാർ‍ഡ് നിർമിക്കുന്നുവെന്നായിരുന്നു ഉയർത്തിയ ആരോപണം.

Post a Comment

Previous Post Next Post

Join Whatsapp

Advertisement