ജനാധിപത്യ പ്രക്രിയയില്‍ പങ്കാളികളാവുന്നവർക്ക് വേറിട്ട ഓഫറുമായി സപ്ലൈകോ. ഏപ്രില്‍ 9 ന് വോട്ട് രേഖപ്പെടുത്തുന്നവർക്ക് 1 രൂപയ്ക്ക് പൂട്ടുപൊടി നല്‍കുമെന്നാണ് വാഗ്ദാനം.
ജില്ലാ ഭരണകൂടം, സ്വീപ് എന്നിവയുമായി സംയുക്തമായാണ് ഈ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കുന്നത്.
ഏപ്രില്‍ 9-ന് വോട്ട് രേഖപ്പെടുത്തിയ ശേഷം വിരലിലെ മഷിയടയാളവുമായി സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ എത്തുന്നവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ഏപ്രില്‍ 10, 11 തീയതികളില്‍ ഓഫർ ലഭ്യമാകും. സപ്ലൈകോയില്‍ നിന്ന് സബ്സിഡിയില്ലാത്ത സാധനങ്ങള്‍ 1000 രൂപയ്ക്ക് മുകളില്‍ വാങ്ങുന്നവർക്കാണ് ഒരു രൂപയ്ക്ക് പുട്ടുപൊടി ലഭിക്കുക.
വോട്ട് ചെയ്തതിന്റെ തെളിവായി വിരലിലെ മഷിയടയാളം ഔട്ട്‌ലെറ്റുകളില്‍ പരിശോധിക്കും. ജനാധിപത്യ പ്രക്രിയയില്‍ പരമാവധി ആളുകളെ പങ്കാളികളാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു വേറിട്ട പരീക്ഷണമെന്ന് അധികൃതർ അറിയിച്ചു.


Post a Comment