ഒഴുകിയെത്തിയത് വൻജനാവലി! ആവേശക്കടലായി മുഖ്യമന്ത്രിയുടെ കോഴിക്കോട് ജില്ലയിലെ തെരഞ്ഞെടുപ്പ് കൺവെൻഷനുകൾ



മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ പങ്കെടുത്ത കോഴിക്കോട് ജില്ലയിലെ എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷനുകളിലേക്ക് ഒഴുകിയെത്തിയത് വൻ ജനക്കൂട്ടം ആണ്. ഇന്നലെ ഫറോക്കിൽ ആരംഭിച്ച മുഖ്യമന്ത്രിയുടെ കോഴിക്കോട് ജില്ലയിലെ പര്യടനം അവസാനിച്ചത് പുറമേരിയിലാണ്.

ബേപ്പൂരിൽ നടന്ന എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ മുഖ്യമന്ത്രിയെ കാണാൻ തടിച്ചുകൂടിയത് വൻ ജനാവലിയായിരുന്നു. പത്തു വർഷം കൊണ്ട് നവകേരളത്തെ സൃഷ്‌ടിച്ച നാടിനാകെ പ്രിയപ്പെട്ട മുഖ്യമന്ത്രി എത്തിയതോടെ ബേപ്പൂർ ആവേശക്കടലായി മാറി. മുഖ്യമന്ത്രിയെ കാണാനും പ്രസംഗം കേൾക്കാനുമായി ഒഴുകിയെത്തിയവരിൽ ഭൂരിഭാഗവും സ്ത്രീകളായിരുന്നു. ഇടതുപക്ഷ വികസന രാഷ്രീയത്തിനു പിന്തുണ അറിയിച്ചും വ്യക്തിവിദ്വേഷത്തിനും രാഷ്ട്രീയ വിരോധവും അടിക്കടി രാഷ്ട്രീകൂടുമാറ്റത്തിനുമെതിരായ ബേപ്പൂർ ജനതയുടെ കനത്ത താക്കീതുമായിരുന്നു എൽഡിഎഫ് റാലിയിൽ കണ്ട വലിയ ജനപിന്തുണ.


പിന്നീട് നാലുമണിയോടെ കുന്നമംഗലത്തു സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്ത മുഖ്യമന്ത്രി പി ടിഎ റഹിംമിനും സലിം മടവൂരിനും വേണ്ടി വോട്ട് അഭ്യർത്ഥിച്ചു. അതിനു ശേഷം കോഴിക്കോട് ബീച്ചിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിലേക്ക് ആണ് മുഖ്യമന്ത്രി എത്തിയത്. എൽഡിഎഫ് സർക്കാരിന്റെ നേട്ടങ്ങളെ ഓരോന്നായി എണ്ണിയെണ്ണി പറഞ്ഞായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. കോഴിക്കോട് ജില്ലയിൽ നടന്ന പരിപാടികളിൽ തന്നെ ഏറ്റവും അധികം ജനപങ്കാളിത്തം കണ്ടത് പുറമേരിയിൽ ആയിരുന്നു. ആയിരക്കണക്കിന് ആളുകളാണ് കേരളത്തിന്റെ പ്രിയപ്പെട്ട ക്യാപ്റ്റനെ കാണാൻ നേരിട്ട് പുറമേരിയിലേക്ക് ഒഴുകിയെത്തിയത്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement