സ്‌കൂൾ കുട്ടികൾക്ക് അവധിക്കാല ക്യാമ്പ്



കണ്ണൂർ:-സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഏപ്രിൽ, മെയ് മാസങ്ങളിലായി സ്‌കൂൾ കുട്ടികൾക്ക് സംഘടിപ്പിക്കുന്ന സംസ്ഥാന ക്യാമ്പിൽ രജിസ്റ്റർ ചെയ്യാം.

കഥ, കവിത, സയൻസ് വിഷയങ്ങളിലാണ് ക്യാമ്പ്. കോട്ടയം (കവിത), തൃശൂർ (ശാസ്ത്രം), കണ്ണൂർ (കഥ) ജില്ലകളിലാണ് മൂന്ന് ദിവസത്തെ ക്യാമ്പ്.

ഓരോന്നിലും നാല്പത് കുട്ടികൾക്കാണ് പ്രവേശനം. ksicl.org എന്ന വെബ്സൈറ്റ് വഴി 15 വരെ സൗജന്യമായി രജിസ്റ്റർ ചെയ്യാം.

അഞ്ച് മുതൽ പത്ത് വരെ ക്ലാസുകളിൽ ഉള്ളവർക്ക് പങ്കെടുക്കാം. 2025 ലെ തളിര് സ്കോളർഷിപ് പരീക്ഷയിൽ പങ്കെടുത്തവർക്ക് മുൻഗണന. തെരഞ്ഞെടുത്ത കുട്ടികളെ നേരിട്ട് അറിയിക്കും. ഫോൺ: 8547 971 483.

Post a Comment

Previous Post Next Post

Join Whatsapp

Advertisement