എംഡിഎംഎയുമായി യുവാക്കൾ എക്സൈസ് പിടിയിൽ



ഇരിട്ടി: ഇരിട്ടിയിൽ മയക്കുമരുന്നുമായി യുവാക്കൾ എക്സൈസ് സംഘത്തിൻ്റെ പിടിയിലായി.
നുച്യാട് സ്വദേശികളായ എം മിഥിലാജ് (23), കെ മുഹമ്മദ് സാദിഖ് (28) എന്നിവരാണ് പിടിയിലായത്. 

ഇവരുടെ പക്കൽ നിന്നും 5.20 ഗ്രാം എംഡിഎംഎയാണ് കണ്ടെടുത്തത്. ബെംഗളൂരുവിൽ നിന്നും ബസിൽ ഇരിട്ടിയിൽ വന്നിറങ്ങിയ ഇവരെ എക്സൈസ് പിടികൂടുകയായിരുന്നു. 
ഇരിട്ടിയിലേക്ക് വരുന്ന ദീർഘദൂര അന്തർ സംസ്ഥാന ബസ്സുകളിലെ യാത്രക്കാരെ കേന്ദ്രീകരിച്ചായിരുന്നു എക്സൈസിൻ്റെ പരിശോധന. 

ലഹരിവസ്തുക്കളുടെ വ്യാപനം തടയുന്നതിൻ്റെ ഭാഗമായി നടക്കുന്ന പരിശോധനയിലാണ് ഇവർ പിടിയിലായതെന്നാണ് വിവരം. പ്രതികളെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കും.

Post a Comment

أحدث أقدم

Join Whatsapp

Advertisement