ബൈക്ക് പോസ്റ്റിൽ ഇടിച്ച് തീപിടിച്ച് യുവാവിന് ദാരുണാന്ത്യം



ഇരിട്ടി : ബൈക്ക് വൈദ്യുതി തുണിൽ ഇടിച്ച് തീ പിടിച്ച് യുവാവിന് ദാരുണാന്ത്യം. പുളിയനമ്പ്രം സ്വദേശി മുഹമ്മദ് തസ്‍ലീം ആണ് മരിച്ചത്. ഇരിട്ടി -മട്ടന്നൂർ റോഡിലെ ഉളിയിൽ നരയമ്പാറയിൽ ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു അപകടം.

ബംഗളൂരു ഭാഗത്തുനിന്ന് പെരിങ്ങത്തൂർ ഭാഗത്തേക്ക് വരികയായിരുന്നു മുഹമ്മദ് തസ്‍ലീം. നരയമ്പാറ പെട്രോൾ പമ്പിന് സമീപം റോഡരികിലെ പോസ്റ്റിൽ ഇടിച്ച് ബൈക്കും തസ്‍ലീമും ഓവുചാലിലേക്ക് വീഴുകയായിരുന്നു. തുടർന്ന് തീയും പിടിച്ചു. ബൈക്കിന്റെ അടിയിൽ അകപ്പെട്ട യുവാവിന് പുറത്തേക്ക് ഇറങ്ങി രക്ഷപ്പെടാൻ സാധിച്ചില്ല.

പൂർണമായും കത്തിയ ബൈക്കിനടിയിൽ അകപ്പെട്ട തസ്‍ലീമിനെ നാട്ടുകാർ എത്തി പുറത്തെടുക്കു​മ്പോഴേക്കും 80 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു. ഉടൻ തന്നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Post a Comment

Previous Post Next Post

Join Whatsapp

Advertisement