കളിപ്പാട്ടം എടുക്കുന്നതിനിടെ മൂർഖന്റെ കടിയേറ്റു; നാലുവയസ്സുകാരി മരിച്ചു



കാസർകോട് : വെള്ളരിക്കുണ്ട് എളേരിത്തട്ടിൽ പാമ്പുകടിയേറ്റ്
ചികിത്സയിലായിരുന്ന നാലു വയസ്സുകാരി മരിച്ചു. എളേരിത്തട്ട് തൊട്ടി ഉന്നതിയിലെ കുറുവാട്ട് വീട്ടിൽ ശരത്– അജിത ദമ്പതികളുെട മകൾ ഋതു ചന്ദ്രയാണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. മൂർഖൻ പാമ്പാണ് കടിച്ചത്. പാമ്പിനെ അപ്പോൾ തന്നെ തല്ലിക്കൊന്നു.

തിങ്കളാഴ്ച വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കാണാതായ കളിപ്പാട്ടം എടുക്കുന്നതിനിടയിൽ പാമ്പിന്റെ കടിയേൽക്കുകയായിരുന്നു. ഉടൻ നർക്കിലക്കാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും നില ഗുരുതരമായതിനാൽ പയ്യന്നൂരിലെ ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് പരിയാരം മെഡിക്കൽ കോളജിലേക്ക് കൊണ്ടുവന്നു. പരിയാരം മെഡിക്കൽ കോളജിൽ വെന്റിലേറ്ററിൽ ആന്റിവെനം നൽകാൻ സൗകര്യമില്ലാത്തതിനാൽ ഇന്നലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. നില ഗുരുതരമായതിനാൽ വെന്റിലേറ്ററിൽ തുടരുകയായിരുന്നു. ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്. രണ്ടര വയസ്സുകാരൻ ശരൺ സഹോദരനാണ്. സംസ്ഥാനത്ത് അടുത്തിടെ പാമ്പ് കടിയേറ്റ് മരിക്കുന്ന മൂന്നാമത്തെ കുട്ടിയാണ്. നേരത്തെ തൃശൂരും തിരുവനന്തപുരത്തും കുട്ടികൾ പാമ്പ് കടിയേറ്റു മരിച്ചിരുന്നു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement