മുണ്ടയാംപറമ്പ്‌ തറക്കുമീത്തൽ ഭഗവതി ക്ഷേത്രം മേടത്തിറ മഹോത്സവം



ഇരിട്ടി: മുണ്ടയാംപറമ്പ്‌ തറക്കുമീത്തൽ ഭഗവതി ക്ഷേത്രം മേടത്തിറ മഹോത്സവം 27,28, 29 തീയതികളിൽ നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 27ന് ക്ഷേത്ര ചടങ്ങുകളും അറവിലാൻ ദൈവത്തിന്റെ തിറയും, 28ന് രാവിലെ പെരുമ്പേശൻ ദൈവത്തിന്റെ തിറയും, ഉച്ചയ്ക്ക് ഒരു മണിക്ക് കുണ്ടുങ്കര ചോറ് കോരൽ ചടങ്ങും നടക്കും. വൈകിട്ട് 5 മണിക്ക് വലിയ തമ്പുരാട്ടി തിറ, 29ന് രാവിലെ ചെറിയ തമ്പുരാട്ടി തിറയും നടക്കും. ഉത്സവദിവസങ്ങളിൽ അന്നദാനവും നടക്കും.

Post a Comment

Previous Post Next Post

Join Whatsapp

Advertisement