കണ്ണൂർ: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച്, സമാധാനപരമായ അന്തരീക്ഷം ഉറപ്പാക്കാൻ കണ്ണൂർ സിറ്റി പോലീസിന്റെ പരിധിയിൽ ഡ്രോൺ നിരീക്ഷണം ശക്തമാക്കി.
കുറ്റകൃത്യങ്ങൾ തടയുക, ട്രാഫിക് നിയന്ത്രണം, ആഭ്യന്തര സുരക്ഷ ഉറപ്പാക്കുക, രാഷ്ട്രീയ പാർട്ടികളുടെ പരിപാടികൾ നിരീക്ഷിക്കുക, സംഘർഷങ്ങൾ ഒഴിവാക്കുക, കുറ്റകൃത്യങ്ങൾ നടന്നാൽ അവയുടെ മാപ്പിംഗ് നടത്തുക, രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടാണ് തിരഞ്ഞെടുപ്പ് വരെ ഡ്രോൺ ക്യാമറകൾ ഉപയോഗിക്കുന്നത്.
കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ശ്രീ. നിധിൻരാജ് പി ഐപിഎസ് ഡ്രോൺ നിരീക്ഷണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ സ്പെഷ്യൽ ബ്രാഞ്ച് എസിപി ശ്രീ. ജോൺ എ വി, സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീ. അനൂപ് എ, എസ്ഐ മിഥുൻ എസ് വി എന്നിവർ പങ്കെടുത്തു.
#kannurcitypolice #keralapolice #election #drone

Post a Comment