എൽഡിഎഫ് പേരാവൂർ നിയോജക മണ്ഡലം സ്ഥാനാർഥി കെ കെ ശൈലജ ടീച്ചർകിളിയന്തറ മുതൽ ആറളം അമ്പലക്കണ്ടി വരെയുള്ള 15 സ്വീകരണ കേന്ദ്രങ്ങളിൽ എത്തി വോട്ടഭ്യർത്ഥന നടത്തി


ഇരിട്ടി: എൽഡിഎഫ് പേരാവൂർ നിയോജക മണ്ഡലം സ്ഥാനാർഥി കെ കെ ശൈലജ ടീച്ചർകിളിയന്തറ മുതൽ ആറളം അമ്പലക്കണ്ടി വരെയുള്ള 15 സ്വീകരണ കേന്ദ്രങ്ങളിൽ എത്തി വോട്ടഭ്യർത്ഥന നടത്തി. സ്ഥാനാർഥിയുടെ ചിത്രം പതിച്ച കട്ടൗട്ടുകൾ, പ്ലക്കാർഡുകൾ, മുത്തുക്കുടകൾ എന്നിവയോടെ വിവിധ കേന്ദ്രങ്ങളിൽ നാനാ വിഭാഗത്തിൽ പെട്ടവർ സ്ഥാനാർഥിയെ സ്വീകരിച്ചു. കിളിയന്തറ, നരിമട, മുടിക്കയം, ചരൾ, തുടിമരം, സെന്റ് ജൂഡ്, മുണ്ടയാംപറമ്പ്, ആനപ്പന്തി, ഉരുപ്പും കുറ്റി, മാഞ്ചോട്, വാളത്തോട്, മാങ്ങോട്, വെളിമാനം, വീർപ്പാട്, അമ്പലക്കണ്ടി കേന്ദ്രങ്ങളിൽ സ്ഥാനാർഥി ശൈലജ ടീച്ചർക്ക് പുറമെ അഡ്വ. എൻ. എം രമേശൻ, മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജാഫർ നല്ലൂർ, അഡ്വ. വി. ഷാജി, ബ്ലോക്ക് പഞ്ചായത്തംഗം അജയൻ പായം, ജയ്സൺ ജീരകശേരി, വിപിൻ തോമസ്, എം. എ. ആന്റണി, ഡൊമിനിക്ക് മടുക്കക്കുഴി, എൻ. അശോകൻ, ഒ. എ. അബ്രഹാം, കെ. കെ. സനീഷ്, കെ. ബി. ഉത്തമൻ എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement