കുന്നമംഗലത്ത് വീടിനുളളില്‍ പടക്ക നിർമ്മാണത്തിനിടെ സ്‌ഫോടനം; രണ്ട് പേര്‍ മരിച്ചു


കുന്നമംഗലത്ത് വീടിനുള്ളില്‍ സ്‌ഫോടനം. കുരുക്കത്തൂരിലാണ് സ്‌ഫോടനമുണ്ടായത്. അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. രാമനാട്ടുകര സ്വദേശി രാഹുല്‍ (26), വീട് വാടകയ്ക്ക് എടുത്തിരുന്ന വിഷ്ണു എന്നയാളുടെ സഹോദരൻ രാഹുൽ (27) എന്നിവരാണ് മരിച്ചത്. അപകടം നടക്കുമ്പോൾ അഞ്ച് പേരായിരുന്നു വീട്ടിലുണ്ടായിരുന്നത്. പരിക്കേറ്റവരെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

രാത്രി 9.45 ഓടെയായിരുന്നു സംഭവം നടന്നത്. കുന്നമംഗലം കുരുക്കത്തൂരില്‍ വിഷ്ണുവും ഭാര്യ സിമിയും കുഞ്ഞും അടങ്ങുന്ന കുടുംബം വാടകയ്ക്ക് താമസിക്കുകയായിരുന്നു. വീട്ടില്‍ ഇവര്‍ പടക്കനിര്‍മ്മാണം നടത്തിയിരുന്നു. പടക്കനിര്‍മ്മാണത്തിനിടെയാണ് പൊട്ടിത്തെറി ഉണ്ടായതെന്നാണ് സൂചന. തൊട്ടടുത്ത വീടുകളെ ബാധിക്കുന്ന രീതിയിലാണ് സ്‌ഫോടനമുണ്ടായത്. വിഷുവുമായി ബന്ധപ്പെട്ട പടക്കനിര്‍മ്മാണമായിരുന്നു എന്നും വിവരമുണ്ട്.

Post a Comment

أحدث أقدم

Join Whatsapp

Advertisement