ഇരിട്ടി: ബാരാപ്പോൾ പുഴയുടെ ഭാഗമായ കോളിക്കടവ് തെങ്ങോലപ്പുഴയിൽ കുളിക്കാനിറങ്ങിയ ആറംഗ സംഘത്തിൽ ഒരാൾ മുങ്ങിമരിച്ചു. പുഴയിൽ മുങ്ങിത്താണ മറ്റൊരാളെ ഇരിട്ടിയിൽ നിന്നെത്തിയ അഗ്നിശമന സേനയും നാട്ടുകാരും ചേർന്ന് രക്ഷിച്ച് ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. കരിക്കോട്ടക്കരി ചെമ്പോത്തനാടി സ്വദേശി തൈക്കാട്ടിൽ ജിതിൻ ആണ് മുങ്ങിമരിച്ചത്. ഒപ്പം അപകടത്തിൽ പെട്ട ഡിനോയെ നാട്ടുകാരും അഗ്നിശമന സേനയും നാട്ടുകാരും ചേർന്ന് രക്ഷിച്ച് അഗ്നിശമനസേനാ വാഹനത്തിൽ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.
ദുഃഖ വെള്ളിയാഴ്ച ദിവസം വൈകുന്നേരം 3.30തോടെ ആയിരുന്നു അപകടം. സുഹൃത്തുക്കളായ ആറുപേർ ചേർന്നാണ് കോളിക്കടവ് തെങ്ങോല പുഴക്കടവിൽ എത്തിയത്. ഇതിനിടെ പുഴയിലിറങ്ങി നീന്തി പുഴയുടെ തുരുത്തിലേക്ക് പോകാൻ ശ്രമിക്കുന്നതിനിടെയാണ് ജിതിനും ഡിനോയും പുഴയിൽ മുങ്ങിപ്പോയത്. ദിനോയെ രക്ഷപ്പെടുത്തിയെങ്കിലും ദിനോയെ കണ്ടെത്താനായില്ല. ഇരിയയിൽ നിന്നും എത്തിയ അഗ്നിശമനസേനയിലെ അസി.സ്റ്റേഷൻ ഓഫീസറും (ഗ്രേഡ്) സ്‌കൂബാ ഡൈവറുമായ എൻ.ജി. അശോകൻ പുഴയുടെ അഞ്ചു മീറ്ററോളം ആഴത്തിൽ കിടക്കുകയായിരുന്ന ജിതിനെ കണ്ടെത്തി പുറത്തെത്തിച്ചെങ്കിലും മരണമടഞ്ഞിരുന്നു.
സംഭവമറിഞ്ഞ് ഇരിട്ടി പോലീസും നാട്ടുകാരും സ്ഥലത്തെത്തിയിരുന്നു. ഇരിട്ടി ഫയർ സ്റ്റേഷൻ ഓഫീസർ ഉണ്ണികൃഷ്ണൻ, എസ് എഫ് ആർ ഒ മാരായ സന്ദീപ്, പി. എച്ച്. നൗഷാദ്, രാജേഷ്, അനീഷ്, ആഷിക്ക്, ധനേഷ്, ഹോം ഗാർഡ് മാരായ ബെന്നി, സരീഷ്, ബിനോജ്, ശ്രീജിത്ത് എന്നിവരും രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകിയ അഗ്നിശമന സേനാ സംഘത്തിൽ ഉണ്ടായിരുന്നു.
കരിക്കോട്ടക്കരി ചെമ്പോത്തനാടി സ്വദേശി റിജോയുടെയും ജാൻസിയുടേയും മകനാണ് മരിച്ച ജിതിൻ. സഹോദരി ജിറ്റി

إرسال تعليق