ഡിവൈഎഫ്ഐ പ്രവർത്തകനായ പുന്നോൽ ഹുസൻ മൊട്ടയിലെ യു.കെ. സലീമിനെ (32) കുത്തി കൊലപ്പെടുത്തിയ കേസിൽ അഡീഷണൽ ജില്ലാ സെഷൻസ് ജഡ്‌ജ് ഫിലി പ്പ് തോമസ് ആറിന് വിധി പറയും.
2008 ജൂലൈ 24ന് രാത്രി പുന്നോൽ ഹുസൻ മൊട്ടയിൽ പോസ്റ്ററുകൾ പതിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഡിവൈഎഫ്ഐ പ്രവർത്തകർ പതിച്ച പോസ്റ്ററിനു മുകളിൽ എൻഡിഫ് പ്രവർത്തകർ പോസ്റ്റർ പതിച്ചതുമായി ബന്ധപ്പെട്ട് സലീമിനെ കുത്തുകയായിരുന്നുവെന്നാണ് കേസ്. എൻഡിഎഫ് പ്രവർത്തകരും പുന്നോൽ സ്വദേശികളുമായ സി.കെ. ലത്തീഫ് (48), കെ.വി. ലത്തീഫ് (43) ഇ.പി. അബ്ദുള്ള എന്ന കുഞ്ഞു (43) സക്കീർ ഹുസൈൻ ( 38 ) പി. നാസർ (55) ചാലക്കരയിലെ പി.പി. മുഹമ്മദ് ഇഷാം (48) കിടാരം കുന്നിലെ ഷാബിൽ (33) എന്നിവരാണ് പ്രതികൾ. ഡിവൈഎഫ്ഐ പ്രവർത്തകനായ നഫ്‌നാസിൻ്റെ പരാതി പ്രകാരമാണ് പോലീസ് എഫ്ഐഐർ രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്‌തത്. ഡിവൈഎസ്‌പിമാരായ എം.വി. സുകുമാ രൻ, യു. പ്രേമൻ എന്നിവരാണ് കേസന്വേഷണം നടത്തി കുറ്റ പത്രം സമർപ്പിച്ചത്. ഡോ. പി. പി. ജയ ഗോപാൽ, ഡോ. രാജീവൻ തുടങ്ങിയവരാണ് മറ്റ് പ്രോസിക്യൂഷൻ സാക്ഷികൾ. പ്രോസിക്യൂഷന് വേണ്ടി അഡ്വ. കെ. വിശ്വനും പ്രതികൾക്ക് വേണ്ടി അഡ്വ. പി.സി. നൗഷാദുമാണ് ഹാജരാകുന്നത്.

إرسال تعليق