വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ പത്തൊമ്പതുകാരനായ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി അറസ്റ്റിൽ



കോഴിക്കോട്: യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ പത്തൊമ്പതുകാരനായ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി അറസ്റ്റില്‍.

കോഴിക്കോട് ചാത്തമംഗലം ചൂലൂര്‍ സ്വദേശി വടക്കേതൊടികയില്‍ വീട്ടില്‍ അഭിനവി(19)നെയാണ് കുന്ദമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്.
കെഎംസിടി കോളേജില്‍ ഹാര്‍ഡ് വെയര്‍ എന്‍ജിനിയറിങ്ങ് വിദ്യാര്‍ത്ഥിയാണ് ഇയാള്‍. പൊക്കുന്ന് സ്വദേശിനിയായ യുവതിയെ ആണ് ഇയാള്‍ പീഡിപ്പിച്ചത്.

 പെണ്‍കുട്ടിക്ക് ഇയാള്‍ വിവാഹ വാഗ്ദാനം നല്‍കുകയും കോഴിക്കോട് സരോവരം പാര്‍ക്കിന് അടുത്തുള്ള അപ്പാര്‍ട്ട്‌മെന്റില്‍ വെച്ചും പെരിങ്ങളത്തുളള സുഹൃത്തിന്റെ വീട്ടില്‍വെച്ചും ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്.

യുവതി ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെ അതിജീവിതയുടെ വീട്ടുകാര്‍ അഭിനവിന്റെ വീട്ടുകാരുമായി സംസാരിച്ചു. എന്നാല്‍ ഇയാളും വീട്ടുകാരും വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നു. 

കുന്ദമംഗലം സബ്ബ് ഇന്‍സ്‌പെക്ടര്‍ ബാലു കെ. അജിത്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ മനോജ്, ഗോകുല്‍ പ്രകാശ്, സിവില്‍ പോലീസ് ഓഫീസര്‍ നിഷ എന്നിവര്‍ ചേര്‍ന്നാണ് യുവാവിനെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement