സംസ്ഥാനത്ത് ഇന്നും സ്വർണ്ണവിലയിൽ ഇടിവ്



തിരുവനന്തപുരം :- സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇടിവ്. കഴിഞ്ഞ ദിവസങ്ങളിലെ വിലകൾ താരതമ്യം ചെയ്യുമ്പോഴാണ് സ്വർണ വിലയിൽ ചെറിയ ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ന് രാവിലെ ആൾ കേരള ഗോൾഡ് മെർച്ചന്റ്സ് അസോസിയേഷൻ പുറത്തു വിട്ട കണക്കുകൾ പ്രകാരം 22 കാരറ്റ് സ്വർണത്തിന് 1 പവന് 1,11,800 രൂപയാണ് വില വരുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ 22 കാരറ്റ് 1 പവൻ സ്വർണത്തിന്റെ വില 1,12,080 രൂപയായിരുന്നു. ഇന്നേക്ക് ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് ഇടിവ് രേഖപ്പെടുത്തിയത്.


വെള്ളി വിലയിലും ഇന്ന് നേരിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു ഗ്രാം വെള്ളിക്ക് 255 രൂപ എന്ന നിരക്കിലാണ് വിപണനം നടക്കുന്നത്. 10 ഗ്രാം വെള്ളിക്ക് 2,550 രൂപയാണ് ഇന്നത്തെ വില. കഴിഞ്ഞ ജനുവരി 29-ന് രേഖപ്പെടുത്തിയ പവന് 1,31,160 രൂപ എന്ന റെക്കോർഡ് വിലയുമായി താരതമ്യം ചെയ്യുമ്പോൾ നിലവിലെ വില കുറവാണെങ്കിലും, കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വർണവിലയിൽ ചെറിയ തോതിലുള്ള വർധനവ് പ്രകടമാണ്. ആഗോള വിപണിയിലെ മാറ്റങ്ങളും ഡോളറിന്റെ മൂല്യത്തിലുണ്ടാകുന്ന വ്യതിയാനങ്ങളുമാണ് പ്രാദേശിക വിപണിയിലും പ്രതിഫലിക്കുന്നത്.

Post a Comment

أحدث أقدم

Join Whatsapp

Advertisement