മയക്കുമരുന്ന് കേസുകളിൽ പ്രതിയായ കണ്ണൂർ താണ സ്വദേശിയെ കാപ്പ ചുമത്തി ജയിലിലടച്ചു




കണ്ണൂർ: മയക്കുമരുന്ന് കേസുകളിൽ പ്രതിയായ കണ്ണൂർ താണ സ്വദേശി സൽമാനുൽ ഫാരിസ് സി.വി (25) യെ കാപ്പ ചുമത്തി ജയിലിലടച്ചു. കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിൽ 2024 വർഷം നിരോധിത മയക്കുമരുന്നുകളായ കഞ്ചാവ്, ഹാഷിഷ് ഓയിൽ എന്നിവ കൈവശം വെച്ചതിന് ഇയാൾക്കെതിരെ രണ്ട് കേസുകളുണ്ട്.

കണ്ണൂർ സിറ്റി പോലീസ് കമ്മീഷണറുടെ ശുപാർശയിൽ കണ്ണൂർ ജില്ലാ കളക്ടറാണ് ഫാരിസിനെതിരെ കേരള സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ (കാപ്പ) നിയമപ്രകാരം കരുതൽ തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചത്.

കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ നിധിൻരാജ് പി. ഐപിഎസിന്റെ നിർദ്ദേശപ്രകാരം ടൗൺ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കൈലാസനാഥ് എസ്.ബിയാണ് പ്രതിയെ അറസ്റ്റ് ചെയ്ത് കണ്ണൂർ സെൻട്രൽ ജയിലിലാക്കിയത്. ഹൈദരാബാദിൽ നിന്നും പ്രതിയെ പിടികൂടിയ സംഘത്തിൽ എസ്.ഐ നിജേഷ് എം കെ, എസ്.സി.പി.ഒ സമീർ പനച്ചിക്കണ്ടി, സി.പി.ഒ ജിതിൻ രവീന്ദ്രൻ എന്നിവരും ഉണ്ടായിരുന്നു.

Post a Comment

أحدث أقدم

Join Whatsapp

Advertisement