തലശേരി തലായി മീൻപിടുത്ത തുറമുഖത്തിന് സമീപം ഗോപാലപേട്ട ഭാഗത്ത് കടലിൽ നിന്ന് എളംബക്ക (കക്ക) പറിച്ച് കരയിലേക്ക് നീന്തി വരുന്നതിനിടെ മത്സ്യത്തൊഴിലാളി അപകടത്തിൽപ്പെട്ടു മുങ്ങി മരിച്ചു.പുന്നോൽ പെട്ടിപ്പാലം നഗറിലെ അൻവർ (41) ആണ് മുങ്ങി മരിച്ചത്.
ഭാര്യ : ഷമീന.മക്കൾ : മുന്നാസ്, ആഷിഖ്.മൃതശരീരം തലശ്ശേരി ഗവ.ആശുപത്രി മോർച്ചറിയിൽ.
സംസ്‌കാരം നാളെ രാവിലെ 11ന് പുന്നോൽ മീത്തലെ പള്ളി ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ.

Post a Comment