തലശേരിയിൽ കടലിൽ നിന്ന് കക്ക പറിച്ച് നീന്തി വരുന്നതിനിടെ മത്സ്യത്തൊഴിലാളി മുങ്ങി മരിച്ചു



തലശേരി തലായി മീൻപിടുത്ത തുറമുഖത്തിന് സമീപം ഗോപാലപേട്ട ഭാഗത്ത് കടലിൽ നിന്ന് എളംബക്ക (കക്ക) പറിച്ച് കരയിലേക്ക് നീന്തി വരുന്നതിനിടെ മത്സ്യത്തൊഴിലാളി അപകടത്തിൽപ്പെട്ടു മുങ്ങി മരിച്ചു.പുന്നോൽ പെട്ടിപ്പാലം നഗറിലെ അൻവർ (41) ആണ് മുങ്ങി മരിച്ചത്.

ഭാര്യ : ഷമീന.മക്കൾ : മുന്നാസ്, ആഷിഖ്.മൃതശരീരം തലശ്ശേരി ഗവ.ആശുപത്രി മോർച്ചറിയിൽ.

സംസ്‌കാരം നാളെ രാവിലെ 11ന് പുന്നോൽ മീത്തലെ പള്ളി ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ.

Post a Comment

أحدث أقدم

Join Whatsapp

Advertisement