കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലെ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ ,ഉത്തരവാദികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ദലിത് സംഘടനകള്‍ ആഹ്വാനം ചെയ്ത സംസ്ഥാന വ്യാപക ഹര്‍ത്താല്‍ ആരംഭിച്ചു. വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. തിരുവനന്തപുരത്ത് ഹര്‍ത്താല്‍ അനുകൂലികള്‍ ബസ് തടഞ്ഞു. നിര്‍ബന്ധിതമായി വാഹനങ്ങള്‍ തടയില്ലെന്നും, ഹര്‍ത്താലുമായി പൊതുജനങ്ങള്‍ സഹകരിക്കണമെന്നും നിതിന്‍ രാജ് ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. അവശ്യസര്‍വീസുകളെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കും. കടകള്‍ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതിയും അറിയിച്ചു. ഇത് ജനകീയ ഹര്‍ത്താലാണെന്നും പൊതുജനങ്ങളുടെ സമാധാന അന്തരീക്ഷത്തെ തകര്‍ക്കുന്ന നടപടികളൊന്നും സ്വീകരിക്കില്ലെന്നും സമരക്കാര്‍ പറഞ്ഞു. ബസുകളാണ് തടയുന്നതെന്നും സ്വകാര്യ വാഹനങ്ങള്‍ തടയില്ലെന്നും സമരക്കാര്‍ വ്യക്തമാക്കി.നിതിന്‍ രാജ് പഠിച്ചിരുന്ന അഞ്ചരക്കണ്ടി ദന്തല്‍ കോളജ് സ്ഥിതി ചെയ്യുന്ന കണ്ണൂരിലടക്കം സമരക്കാര്‍ വ്യാപകമായി റോഡുകള്‍ ഉപരോധിക്കുകയും ബസുകള്‍ തടയുകയും ചെയ്യുന്നുണ്ട്. കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ സംസ്ഥാനത്തുടനീളം സര്‍വീസ് നടത്തുന്നുണ്ട്. ദന്തല്‍ കോളജ് അധ്യാപകരുടെ ഭാഗത്തുനിന്നുള്ള തെറ്റായ സമീപനമാണ് നിതിന്റെ ജീവനെടുത്തതെന്നും നിതിന് ഇതുവരെ നീതി ലഭിച്ചതായി കരുതുന്നില്ലെന്നുമാണ് സമരക്കാര്‍ വ്യക്തമാക്കുന്നത്.

إرسال تعليق