എംഡിഎംഎ സഹിതം യുവാവ് പിടിയിൽ




പിണറായി: വാഹന പരിശോധനയ്ക്കിടെ യുവാവിനെ മാരക ലഹരിമരുന്നായ എംഡിഎംഎ സഹിതം പിണറായി പോലീസ് പിടികൂടി. അഞ്ചരക്കണ്ടി മൈലാടി സ്വദേശിയായ ഷാനവാസ് കെ.പി (37) ആണ് പിടിയിലായത്. ഇയാളിൽ നിന്നും 11.77 ഗ്രാം എംഡിഎംഎ കണ്ടെടുത്തിട്ടുണ്ട്.

നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ലഹരിവസ്തുക്കൾ, മദ്യം, കണക്കിൽപ്പെടാത്ത പണം എന്നിവ തടയുന്നതിനായി കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ നിധിൻരാജ് പി. ഐപിഎസ് ന്റെ നിർദ്ദേശപ്രകാരം തലശ്ശേരി എസിപി നന്ദഗോപൻ എം. ഐപിഎസ്, പിണറായി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അജീഷ് കുമാർ എന്നിവരുടെ മേൽനോട്ടത്തിൽ എസ്.ഐ അഖിൽ കെ.ടി, എസ്.ഐ രൂപേഷ് പി.പി, സിപിഒമാരായ രഞ്ചിത്ത്, ഹിരൺ, രതീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement