ഈ 4 ജില്ലകളിൽ അടുത്ത ഏഴുദിവസം വൈദ്യുതി മുടങ്ങിയേക്കും: കെഎസ്ഇബി



തിരുവനന്തപുരം∙ കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസർകോട് ജില്ലകളില്‍ ഭാഗികമായി വൈദ്യുതി തടസപ്പെടാന്‍ സാധ്യതയെന്ന് കെഎസ്ഇബി. പവര്‍‍ഗ്രിഡ് കോര്‍‍പ്പറേഷന്റെ കോഴിക്കോട് 400 കെ.വി. സബ്സ്റ്റേഷനിലെ ട്രാന്‍‍സ്ഫോര്‍‍മറിന്റെ തകരാര്‍ പരിഹരിക്കാന്‍ എഴ് ദിവസത്തോളം വേണ്ടിവരുമെന്നാണ് അവർ അറിയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഇന്നു (ചൊവ്വാ) മുതല്‍ ഏഴ് ദിവസക്കാലയളവില്‍ കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസർകോട് ജില്ലകളില്‍ ഭാഗികമായി വൈദ്യുതി നിയന്ത്രണത്തിനു സാധ്യതയുള്ളതായി കെഎസ്ഇബി അറിയിച്ചു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement