നാദാപുരത്ത് ബലാത്സംഗ കേസിലെ പ്രതിയെ കോടതി വെറുതെ വിട്ടു



പതിനഞ്ച്കാരിയെ തട്ടികൊണ്ട് പോയി ബലാത്സംഗം ചെയ്തുവെന്ന പോക്സോ കേസിലെ പ്രതിയെ കോടതി വെറുതെ വിട്ടു.

ബാലുശ്ശേരി പാലോളി ലക്ഷം വീട് കോളനിയിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശി മണികണ്ഠൻ (29) നെയാണ് നാദാപുരം പോക്സോ കോടതി വെറുതെ വിട്ടത്.

ബന്ധുവായ പ്രായപൂർത്തിയാകാത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി തലശ്ശേരി പാലത്തിനു അടിയിൽ വെച്ചും വാണിമേലിലെ ഒഴിഞ്ഞ വീട്ടിൽ വെച്ചും ബലാത്സംഗം ചെയ്തു എന്നാണ് പ്രതിക്കെതിരെ പൊലീസ് ചുമത്തിയ കുറ്റം. പെൺകുട്ടി ഗർഭിണി ആവുകയും അബോർഷൻ നടത്തുകയും ചെയ്തിരുന്നു.

കേസിൽ പ്രതി കുറ്റക്കാരൻ അല്ല എന്നും, പെൺകുട്ടി പ്രായപൂർത്തിയായില്ലയെന്ന് തെളിയിക്കാൻ പ്രോസീക്യൂഷന് കഴിഞ്ഞില്ലെന്നും, സമ്മത പ്രകാരമാണ്‌ ശാരീരികമായി ബന്ധപ്പെട്ടതെന്നുള്ള വാദം കോടതി അംഗീകരിച്ചു. പ്രതിക്ക് വേണ്ടി അഡ്വ. എം സിജുവാണ് ഹാജരായത് .

Post a Comment

أحدث أقدم

Join Whatsapp

Advertisement