കണ്ണൂർ പൈതൽമലയിൽ തിങ്കളാഴ്ചമുതൽ സന്ദർശകർക്ക് പ്രവേശനം അനുവദിക്കാൻ വനംവകുപ്പ് തീരുമാനിച്ചു. കഴിഞ്ഞ വ്യാഴാഴ്ച പൈതൽമലയിൽ ഇടിമിന്നലേറ്റ് യുവതി മരണപ്പെട്ടതിനെ തുടർന്നാണ് സന്ദർശകർക്ക് താൽക്കാലികമായി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. വരും ദിവസങ്ങളിൽ കാലാവസ്ഥയ്ക്ക് അനുസരിച്ച് മാത്രമായിരിക്കും സന്ദർശകർക്ക് പ്രവേശനം നൽകുകയെന്നും പ്രതികൂല കാലാവസ്ഥയാണെങ്കിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും അധികൃതർ അറിയിച്ചു.

إرسال تعليق