പരിയാരം : നിർമാണം നടക്കുന്ന ദേശീയപാത പരിയാരം കപ്പണത്തട്ട് ഭാഗത്ത് വീണ്ടും മണ്ണിടിച്ചിൽ. ശക്തമായ മഴയിലാണ് ഇന്നലെ രാവിലെ മുതൽ മണ്ണിടിച്ചിൽ രൂക്ഷമായത്. റോഡിനായി വലിയ കുന്ന് ഇടിച്ച ഭാഗത്ത് സിമന്റ് നെയ്‌ലിങ് നടത്തിയ ഇടത്താണ് മണ്ണിടിഞ്ഞത്. ഇത് വാഹനഗതാഗതത്തിനും താഴെ താമസിക്കുന്ന കുടുംബത്തിനും ഭീഷണിയായി. റോഡിനുതാഴെ സിഎച്ച് നഗറിൽ നൂറുകണക്കിനാളുകൾ താമസിക്കുന്ന സ്ഥലത്തേക്ക് മണ്ണും ചെളിയും മഴയിൽ ഒലിച്ചിറങ്ങുന്നത് തുടരുന്നതിനിടെയാണ് സിമന്റ് നെയ്‌ലിങ് നടത്തിയ ഭാഗത്തെ മണ്ണും താഴേക്ക് പതിക്കുന്നത്. മണ്ണിടിച്ചിൽ ശാശ്വതമായി തടയാൻ നടപടി സ്വീകരിക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.

إرسال تعليق