ശ്രീകണ്ഠപുരത്ത് ചെങ്കല്‍ ഖനനത്തിനെതിരെ കോളനി നിവാസികളുടെ പ്രതിഷേധം




കണ്ണൂർ: ശ്രീകണ്ഠാപുരം നഗരസഭയിലെ നിടിയേങ്ങ തോപ്പിലായി പ്രദേശത്ത് ചെങ്കല്‍ ഖനനം പുനരാരംഭിച്ചതിനെതിരെ കോളനി നിവാസികള്‍ പ്രതിഷേധിച്ചു.

ഹൈക്കോടതി ഉത്തരവോടെ പോലീസ് സംരക്ഷണയില്‍ ജെ.സി.ബി ഉപയോഗിച്ച്‌ മണ്ണ് നീക്കം ചെയ്യാൻ തുടങ്ങിയപ്പോഴാണ് സ്ത്രീകളടക്കമുള്ള നാട്ടുകാർ സ്ഥലത്തെത്തി പ്രതിഷേധിച്ചത്. 

രാവിലെയാണ് ഖനനത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങള്‍ ആരംഭിച്ചത്. ശ്രീകണ്ഠപുരം സി.ഐ വിഷ്ണു പ്രസാദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്.

ഖനനം പുനരാരംഭിക്കാൻ പോലീസ് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് ചെങ്കല്‍ ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്നാണ് കോടതി ഉത്തരവോടെ പോലീസ് സംരക്ഷണയില്‍ ഉടമകള്‍ സ്ഥലത്തെത്തിയത്.
ഖനനം നടത്തുന്ന സ്ഥലത്ത് സമുദായ ശ്മശാനമുണ്ടെന്നും, ഖനനം മൂലം കോളനി നിവാസികള്‍ക്ക് ഗുരുതരമായ പാരിസ്ഥിതിക ഭീഷണിയുണ്ടാകുമെന്നും, കുടിവെള്ള സ്രോതസ്സുകള്‍ പോലും ഇല്ലാതാകുമെന്നും ആരോപിച്ചാണ് നാട്ടുകാർ പ്രതിഷേധിക്കുന്നത്. 

2023-ല്‍ ഇവിടെ ഖനനത്തിനായി പ്രവർത്തനം ആരംഭിച്ചപ്പോള്‍ തന്നെ കോളനി നിവാസികളുടെ പ്രതിഷേധത്തെ തുടർന്ന് പണി നിർത്തിവെച്ചിരുന്നു. 

പിന്നീട് പലതവണ പണി പുനരാരംഭിക്കാൻ ശ്രമിച്ചപ്പോഴും ശക്തമായ പ്രതിഷേധമുണ്ടായി. ഇതേത്തുടർന്നാണ് ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ചത്.ഒരു കാരണവശാലും ഇവിടെ ചെങ്കല്‍ ഖനനം നടത്താൻ അനുവദിക്കില്ലെന്ന് കോളനി നിവാസികള്‍ വ്യക്തമാക്കി.

Post a Comment

أحدث أقدم

Join Whatsapp

Advertisement