വടകര സ്വദേശിനിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

വടകര: വടകര മേമുണ്ട സ്വദേശിനിയായ സീമ (50) വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ ഉച്ചയ്ക്ക് 1.45 നും 3.30 നും ഇടയിലാണ് സംഭവം.സഹോദരി പ്രസീദയുടെ പാക്കയിലുള്ള നടേമ്മൽ വീട്ടിലെ ബെഡ്റൂമിലെ ജനലഴിയിൽ കെട്ടിത്തൂങ്ങിയ നിലയിലാണ് സീമയെ കണ്ടതെന്ന് എഫ്.ഐ.ആറിൽ പറയുന്നു.

ഉടൻ തന്നെ ബന്ധുക്കൾ കെട്ടഴിച്ച് വടകര സി.എം ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഡോക്ടർ മരണം സ്ഥിരീകരിച്ചു. മേപ്പത്തൂർ വീട്ടിൽ പ്രദീപന്റെ ഭാര്യയാണ് മരിച്ച സീമ.

സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വടകര ഗവ. താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വടകര ഗവ. താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

സംസ്കാരം ഇന്ന് രാത്രി 9.30 ന് വീട്ടുവളപ്പിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പോലീസ് ശേഖരിച്ചുവരികയാണ്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement