കണ്ണൂർ :- സർക്കാർ വിദ്യാലയത്തിന് നേരെ സാമൂഹ്യ വിരുദ്ധരുടെ അക്രമണം. കണ്ണൂർ പയ്യാമ്പലത്തെ ഗവ.ഗേൾസ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ ബസും ഓഫീസും സാമൂഹ്യ വിരുദ്ധർ അടിച്ചു തകർത്തു. സ്കൂളിന് മുൻവശം നിർത്തിയിട്ട ബസിന്റെ ഒരു വശത്തെ ചില്ലുകൾ പൂർണമായും തകർത്ത നിലയിലാണ്. ഗ്ലാസ് ബസിനകത്തും പുറത്തുമായി ചിതറി കിടക്കുകയാണ്. ബസിനകത്ത് കല്ലുകളും കാണപ്പെട്ടു. വിദ്യാലയത്തിന്റെ വി.എച്ച്.എസ്.ഇ ഓഫീസ് വാതിലിന്റെ ഗ്ലാസും തകർക്കപ്പെട്ടു.
ഇന്ന് രാവിലെ പി.എസ്.സി പരീക്ഷ നടക്കുന്നതിനാൽ ജീവനക്കാരും അധ്യാപകരും ആറ് മണിയോടെ സ്കൂളിൽ എത്തിയപ്പോഴാണ് സംഭവം ശ്രദ്ധയിൽ പെട്ടത്. ഉടനെ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. സ്കൂൾ പ്രധാനാധ്യാപകൻ പി.കെ.അബ്ദു റഹ് മാൻ കണ്ണൂർ ടൗൺ പോലീസിൽ പരാതി നൽകി. കെ.സുധാകരൻ എം.പിയുടെ പ്രാദേശിക വികസന നിധിയിൽ ഉൾപ്പെടുത്തി ഈ വർഷം മാർച്ച് മാസം 9 നാണ് ബസ് വിദ്യാലയത്തിന് സമർപ്പിച്ചത്.

Post a Comment