മേലെച്ചൊവ്വയിലെ ഗതാഗതക്കുരുക്ക്; പരിഹരിക്കാൻ അടിയന്തര നടപടികളുമായി ജില്ലാ കളക്ടർ



കണ്ണൂർ: മേലെച്ചൊവ്വ ഫ്ലൈഓവർ നിർമ്മാണത്തെത്തുടർന്ന് പ്രദേശത്തുണ്ടാകുന്ന രൂക്ഷമായ ഗതാഗതക്കുരുക്കിനും പൊതുജനങ്ങളുടെ ബുദ്ധിമുട്ടുകൾക്കും അടിയന്തര പരിഹാരം കാണുമെന്ന് ജില്ലാ കളക്ടർ പി. വിഷ്ണുരാജ് അറിയിച്ചു. ഫ്ലൈഓവർ നിർമ്മാണ പുരോഗതിയും നിലവിലെ യാത്രാക്ലേശവും നേരിട്ട് വിലയിരുത്താൻ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദർശിച്ചു.

താഴെച്ചൊവ്വ, മേലെച്ചൊവ്വ എന്നീ ഭാഗങ്ങളിൽ വിശദമായ പരിശോധന നടത്തിയ ശേഷമാണ് ഉദ്യോഗസ്ഥരുമായി ആലോചിച്ച് അടിയന്തര നടപടികൾക്ക് കളക്ടർ നിർദ്ദേശം നൽകിയത്. നിലവിലെ യാത്രാപ്രശ്നം പരിഹരിക്കുന്നതിനായി സർവീസ് റോഡുകളുടെ ടാറിങ് ഉടൻ പൂർത്തിയാക്കും. ഇതിനൊപ്പം പ്രദേശത്തെ അനധികൃത പാർക്കിംഗ് കർശനമായി നിയന്ത്രിക്കാനും ആവശ്യമായ മറ്റ് ഗതാഗത ക്രമീകരണങ്ങൾ ഉടൻ ഏർപ്പെടുത്താനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

ദുരന്തനിവാരണ ഡെപ്യൂട്ടി കളക്ടർ സുബൈർ കെ.കെ., വിവിധ പോലീസ് ഉദ്യോഗസ്ഥർ എന്നിവരും ജില്ലാ കളക്ടർക്കൊപ്പം സ്ഥലത്ത് പരിശോധന നടത്തിയിരുന്നു.

Post a Comment

أحدث أقدم

Join Whatsapp

Advertisement