കുറ്റിപ്പുറത്ത് ബസ് ഡിവൈഡറിൽ ഇടിച്ച് തലകീഴായി മറിഞ്ഞു ; ഒരു മരണം, നിരവധി പേർക്ക് പരിക്ക്



കുറ്റിപ്പുറം: മലപ്പുറം കുറ്റിപ്പുറത്തെ ദേശീയപാതയിൽ ബസ് തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കോഴിക്കോട് പന്തീരാങ്കാവ്, പെരുവയൽ സ്വദേശി വൈഷ്ണവ് ആണ് മരണപ്പെട്ടത്. കോഴിക്കോട് നിന്നും തൃശ്ശൂരിലേക്ക് പോകുകയായിരുന്ന സ്വകാര്യബസാണ് അപകടത്തിൽപ്പെട്ടത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ മൂന്ന് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. നിയന്ത്രണം വിട്ട ബസ് ഡിവൈഡറിൽ ഇടിച്ച് തലകീഴായി മറിയുകയായിരുന്നു.അപകടത്തിന്റെ ആഘാതത്തിൽ ബസിന്റെ നടുഭാഗം പൂർണമായും തകർന്നിട്ടുണ്ട്. ഡ്രൈവറും കണ്ടക്റ്ററുമുൾപ്പടെ 26 പേരാണ് ബസിലുണ്ടായിരുന്നത്. ബസിലുണ്ടായിരുന്ന മുഴുവൻ യാത്രക്കാരെയും ഇതിനോടകം പുറത്തെടുത്തിട്ടുണ്ട്. മറിഞ്ഞ ബസിനടിയിൽ ഒരു കാർ കുടുങ്ങി കിടക്കുന്നുണ്ട്. സംഭവസ്ഥലത്ത് ഫയർഫോഴ്സിന്റെയും പൊലീസിന്റെയും നേതൃത്വത്തിലുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

Post a Comment

أحدث أقدم

Join Whatsapp

Advertisement