ദുരന്തനിവാരണ ബോധവൽക്കരണത്തിനായി എൻ.ഡി.ആർ.എഫ് സംഘം കണ്ണൂരിൽ



ദുരന്തനിവാരണ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്താനും ജില്ലയിലെ ദുരന്തസാധ്യത മേഖലകൾ സന്ദർശിക്കാനുമായി തമിഴ്നാട് ആരക്കോണത്ത് നിന്നുള്ള ദേശീയ ദുരന്തനിവാരണ സേനയുടെ (എൻ.ഡി.ആർ.എഫ്) നാലാം ബറ്റാലിയനിലെ അഞ്ചംഗ സംഘം കണ്ണൂരിലെത്തി.

എസ്.ഐ എക്സിക്യൂട്ടീവ് പ്രദീപ്‌ ഭട്ട് നയിക്കുന്ന സംഘത്തിൽ പ്രശോഭ് എം, മഞ്ജുനാഥ്, നിതേഷ് സി.കെ, ഉദയപ്രകാശൻ എന്നിവരാണുള്ളത്. 

ജി.എച്ച്.എസ്.എസ് ചാല, ജിഎച്ച്എസ്എസ് മുണ്ടേരി, പയ്യാമ്പലം ഗേൾസ് സ്കൂൾ, ജി.എച്ച്.എസ്.എസ് പെരളശ്ശേരി എന്നീ സ്കൂളുകൾ സന്ദർശിക്കുന്ന സംഘം വിദ്യാർത്ഥികൾക്കായി ബോധവൽക്കരണ ക്ലാസുകൾ നടത്തും. കണിച്ചാർ, കേളകം, ആറളം എന്നിവിടങ്ങളിൽ ഫീൽഡ് വിസിറ്റ് നടത്തുന്ന സംഘം കളക്ടറേറ്റ് ജീവനക്കാർ, 
അഴീക്കോട്ടെ കടലോര നിവാസികൾ എന്നിവർക്കും ദുരന്തനിവാരണത്തിൽ ബോധവൽക്കരണ സെഷനുകൾ നൽകും. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുമായി സഹകരിച്ചാണ് പരിപാടി നടത്തുന്നത്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement