കണ്ണൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് സീനിയേഴ്‌സിന്റെ ക്രൂര മര്‍ദനം



കണ്ണൂര്‍: കൊളവല്ലൂര്‍ പിആര്‍എം സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ തല കല്ലുകൊണ്ട് അടിച്ചുപൊട്ടിച്ച് പ്ലസ് ടു വിദ്യാര്‍ഥികള്‍. കണ്ണൂര്‍ കൊളവല്ലൂര്‍ പിആര്‍എം സ്‌കൂളിലെ വിദ്യാര്‍ഥിക്കാണ് ക്രൂരമായ റാഗിങ് നേരിടേണ്ടിവന്നത്. സീനിയര്‍ വിദ്യാര്‍ഥികള്‍ കല്ലുകൊണ്ട് തലക്കടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. കാന്റീനില്‍ ഭക്ഷണം കഴിക്കുമ്പോള്‍ പുറകിലേക്ക് വലിച്ചിട്ട് മര്‍ദിച്ചുവെന്ന് വിദ്യാര്‍ഥി പറഞ്ഞു. സംഭവത്തില്‍ ബന്ധുക്കള്‍ പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. 40 ഓളം പേര്‍ ചേര്‍ന്നാണ് മര്‍ദിച്ചതെന്ന് വിദ്യാര്‍ഥി പറഞ്ഞു. സംഭവത്തില്‍ ആറ് പ്ലസ് ടു വിദ്യാര്‍ഥികളെ സ്‌കൂള്‍ അധികൃതര്‍ സസ്‌പെന്റ് ചെയ്തു.

നെഞ്ച് വിരിച്ചു നടക്കുന്നു എന്ന വിചിത്രമായ കാരണം ചൂണ്ടിക്കാട്ടിയാണ് വിദ്യാര്‍ഥിയെ സീനിയേഴ്സ് മര്‍ദിച്ചത്. സ്‌കൂള്‍ കാന്റീനില്‍ വെച്ച് പ്ലസ് ടു വിദ്യാര്‍ഥികള്‍ ഇത് ചോദ്യം ചെയ്തു. തുടര്‍ന്ന് ഇത് മര്‍ദനത്തില്‍ കലാശിക്കുകയായിരുന്നു. കല്ലെടുത്ത് തലയ്ക്ക് ആഞ്ഞടിച്ചാണ് സീനിയേഴ്സ് വിദ്യാര്‍ഥിയെ പരിക്കേല്‍പ്പിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലെത്തിച്ച് ചികില്‍സ നല്‍കി. തുടര്‍ന്ന് ബന്ധുക്കള്‍ പോലിസില്‍ പരാതി കൊടുത്തു.

സംഭവത്തില്‍ നാല്‍പ്പതോളം വിദ്യാര്‍ഥികള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇവരില്‍ ആറുപേര്‍ മാത്രമാണ് നേരിട്ട് കുട്ടിയെ ആക്രമിച്ചത്. ഇവരെയാണ് സ്‌കൂളില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്. ബാക്കിയുള്ളവരില്‍ പലരും ഇവരെ പ്രോല്‍സാഹിപ്പിക്കുകയും അവിടെ നില്‍ക്കുകയുമായിരുന്നു. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്ന് സ്‌കൂള്‍ അധികൃതര്‍ പരിശോധിച്ചുവരികയാണ്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement