ഡെലിവറി വാനിൽ നിന്നും 1,20,000 കവർന്നു



വളപട്ടണം :- സാധനങ്ങൾ ഡെലിവറി ചെയ്യുന്ന വാഹനത്തിൽ ബാഗിൽ സൂക്ഷിച്ച 1,20,000 രൂപ മോഷണം പോയി. പരാതിയിൽ പോലീസ് കേസെടുത്തു. കണ്ണൂർആയിക്കരയിലെ കമാൽ ഹൗസിൽ ജമീർ ജമാലിൻ്റെ പരാതിയിലാണ് വളപട്ടണം പോലീസ് കേസെടുത്തത്.

23 ന് രാവിലെ 11 മണിക്കാണ് സംഭവമെന്ന് പരാതിയിൽ പറയുന്നു. ചിറക്കലിലെ സ്റ്റൈലോ കോർണറിൽകെ എൻ കെ എന്ന സ്ഥാപനത്തിൽ സാധനങ്ങൾ ഇറക്കുന്നതിനായി കടയ്ക്ക് സമീപത്തുള്ള റോഡരികിൽ നിർത്തിയ ഡെലിവറി വാഹനത്തിൽ നിന്നുമാണ് പണം മോഷണം പോയത്.

തുടർന്ന് പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

Post a Comment

Previous Post Next Post

Join Whatsapp

Advertisement