ശക്തമായ കാറ്റിന് സാധ്യത: തുറമുഖ ജാഗ്രതാ മുന്നറിയിപ്പ് തുടരും




കണ്ണൂർ: മണിക്കൂറിൽ 60 കിലോ മീറ്റർ വരെ വേഗതയിലുള്ള കാറ്റിന് സാധ്യത ഉള്ളതിനാൽ സംസ്ഥാനത്തെ എല്ലാ തുറമുഖങ്ങളിലും മൂന്നാം നമ്പർ ജാഗ്രത സിഗ്നൽ തുടരുമെന്ന് കാലാവസ്ഥ വകുപ്പ്.

കാസർകോട്, കണ്ണൂർ, തലശേരി, കോഴിക്കോട്, ബേപ്പൂർ, പൊന്നാനി, അഴിക്കൽ, കൊച്ചി, ആലപ്പുഴ, നീണ്ടകര (കൊല്ലം), തിരുവനന്തപുരം, ലക്ഷദ്വീപിലെ മിനിക്കോയ് തുറമുഖങ്ങളിലാണ് ജാഗ്രത തുടരുന്നത്.

മത്സ്യത്തൊഴിലാളികളും ചെറുവള്ളം, ബോട്ട് എന്നിവയുടെ ഉടമകളും നിലവിലുള്ള കാലാവസ്ഥ മുന്നറിയിപ്പ് പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement