ഇറ്റലി-ഫ്രാൻസ് ജോലി വാഗ്ദാനം: 24 ലക്ഷം രൂപ തട്ടി, നാലുപേർക്കെതിരെ ആലക്കോട് പോലീസ് കേസ്

 



ഇറ്റലി, ഫ്രാൻസ് എന്നിവിടങ്ങളിൽ ജോലി വിസ വാഗ്ദാനം ചെയ്ത് 24 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ നാലുപേർക്കെതിരെ ആലക്കോട് പോലീസ് കേസെടുത്തു.ഉദയഗിരി അരിവിളഞ്ഞപൊയിലിലെ പാറപ്പള്ളിയിൽ വീട്ടിൽ ജന്റിൽ ജോർജ്(27) നൽകിയ പരാതിയിലാണ് നടപടി.

ചെറുപുഴ പാലക്കൽ വീട്ടിൽ പി.രാഹുൽ, ചെറുപുഴ മഞ്ഞക്കാട്ടെ മംഗള വീട്ടിൽ സി.ബി.അരുൺ, എറണാകുളം തേവരയിലെ മഞ്ജുള, തമിഴ്നാട് തൂത്തുക്കുടിയിലെ മാരി സെൽവം എന്നിവരാണ് കേസിലെ പ്രതികൾ.

രാഹുലും അരുണും ഉടമകളും, മഞ്ജുളയും മാരി സെൽവവും ഏജന്റുമാരുമായി പ്രവർത്തിക്കുന്ന 'നാറ്റി വേൾഡ്' എന്ന സ്ഥാപനമാണ് തട്ടിപ്പിന് പിന്നിൽ. 2023 ഡിസംബർ 6 മുതൽ 2024 ഫെബ്രുവരി 23 വരെയുള്ള കാലയളവിൽ ഇറ്റലിയിലേക്കും ഫ്രാൻസിലേക്കും ജോലി വിസ വാഗ്ദാനം ചെയ്താണ് പണം തട്ടിയെടുത്തത്.

19,30,000 രൂപ ബാങ്ക് വഴിയും ബാക്കി തുക നേരിട്ടുമായി ആകെ 24 ലക്ഷം രൂപ ഇവർ കൈപ്പറ്റി. എന്നാൽ വാഗ്ദാനം ചെയ്ത വിസയും പണവും നൽകാതെ ഇവർ ചതിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.

ജന്റിൽ ജോർജിന്റെ സുഹൃത്തുക്കളായ അരിവിളഞ്ഞപൊയിലിലെ പാലക്കാവുങ്കൽ വീട്ടിൽ അഖിൽ ഏബ്രഹാം(30), പാറപ്പിള്ളിൽ വീട്ടിൽ ലിബിൻ പി.ജോൺസൺ(30), കിഴക്കേൽ വീട്ടിൽ അബിൻ ഷാജി(27) എന്നിവരും ഇതേ തട്ടിപ്പിൽ പണം നഷ്ടപ്പെട്ടവരുടെ പട്ടികയിലുണ്ട്.

പരാതിയുടെ അടിസ്ഥാനത്തിൽ ആലക്കോട് പോലീസ് ചതി, വിശ്വാസവഞ്ചന എന്നീ വകുപ്പുകൾ ചേർത്ത് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Post a Comment

أحدث أقدم

Join Whatsapp

Advertisement