ചൊക്ലി കോടിയേരി ബാലകൃഷ്ണൻ ലൈബ്രറിയും, പുകസയും പുസ്തക ചർച്ചയും സംവാദവും സംഘടിപ്പിച്ചു



ചൊക്ലി: ചൊക്ലി കോടിയേരി ബാലകൃഷ്ണൻ ലൈബ്രറിയുടെയും പുരോഗമന കലാസാഹിത്യ സംഘം പാനൂർ മേഖല കമ്മിറ്റിയുടെയും നേതൃത്വത്തിൽ പുസ്തക ചർച്ചയും സംവാദവും നടന്നു.

സിപിഎം സംസ്ഥാന കമ്മിറ്റിയംഗം പി.ജയരാജൻ രചിച്ച "സനാതനികളുടെ ഹിന്ദുത്വ വഴികൾ" എന്ന പുസ്തകമാണ് ചർച്ചാ വിഷയം. കോഴിക്കോട് കേളുവേട്ടൻ പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ കെ.ടി.കുഞ്ഞിക്കണ്ണൻ പുസ്തകാവതരണം നടത്തി.

പവിത്രൻ മൊകേരി അധ്യക്ഷത വഹിച്ചു. രചിയിതാവ് പി.ജയരാജൻ, കണ്ണൂർ സർവകലാശാല മലയാള വിഭാഗം മേധാവി ഡോ.പ്രിയ വർഗീസ്, ടി.ടി.കെ.ശശി, പി.കെ.മോഹനൻ, ഡോ.സന്ദീപ് ശ്രീധരൻ എന്നിവർ സംസാരിച്ചു.ഒ.അജിത് കുമാർ സ്വാഗതവും ഡോ.ടി.കെ.മുനീർ നന്ദിയും പറഞ്ഞു.

ചടങ്ങിൽ ലണ്ടനിലെ റോയൽ കോളേജ് ഓഫ് ഫിസിഷ്യൻസിൽ നിന്ന് ഫെലോഷിപ്പ് നേടിയ ചൊക്ലി സ്വദേശി ഡോ.സന്ദീപ് ശ്രീധരനെ പി.ജയരാജൻ ഉപഹാരം നൽകി ആദരിച്ചു.

Post a Comment

أحدث أقدم

Join Whatsapp

Advertisement