ഭാര്യയെ കത്തിച്ചു കൊല്ലാനുള്ള ശ്രമത്തിനിടെ തീ പൊള്ളലേറ്റ ഓട്ടോ ഡ്രൈവർ മരണപ്പെട്ടു



പയ്യന്നൂർ: ഭാര്യയെ കത്തിച്ചു കൊല്ലാനുള്ള ശ്രമത്തിനിടെ തീ പൊള്ളലേറ്റ ഓട്ടോ ഡ്രൈവർ മരണപ്പെട്ടു. ഗുരുതരമായി പൊള്ളലേറ്റ് പരിയാരം മെഡിക്കൽകോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പെരളം സ്വാമി മുക്കിലെ സി വി സനൽ കുമാറാണ് (46) ഇന്ന് പുലർച്ചെ മരണപ്പെട്ടത്. വിവാഹ മോചനത്തിന് കേസ് കൊടുത്ത വിരോധത്താൽ കഴിഞ്ഞ ദിവസം രാത്രി ഭാര്യ കരിവെള്ളൂർ കൂക്കാനത്തെ പി പ്രജിഷ (37)യെ വീട്ടിനകത്ത് വച്ച് 
പെട്രോളൊഴിച്ച് കൊലപ്പെടുത്താൻ ശ്രമിക്കവെ ഭാര്യാമാതാവ് പി പത്മിനി (56) തടയാൻ ശ്രമിക്കുന്നതിനിടെ പെട്രോൾ ദേഹത്ത് വീണ് പൊള്ളലേൽക്കുകയായിരുന്നു. 50 ശതമാനത്തോളം പൊള്ളലേറ്റ പത്മിനി യും മകൾ പ്രജിഷയും കണ്ണൂർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മരണപ്പെട്ട സനൽ കുമാറിന് 80 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. സംഭവ സമയത്ത് സ്ഥലത്തുണ്ടായിരുന്ന ഗൃഹനാഥൻ വിവി പ്രഭാകരനും പേരക്കുട്ടികളും പൊള്ളലേൽക്കാതെ രക്ഷപ്പെടുകയായിരുന്നു.

Post a Comment

أحدث أقدم

Join Whatsapp

Advertisement