സ്വർണ വിലയിൽ കുറവ്



കേരളത്തിൽ സ്വർണ വില കുതിച്ചുയരുകയായിരുന്നു. ഓരോ ദിവസവും വില മുകളിലേക്ക് തന്നെയായിരുന്നു സ്വർണ വിലയുടെ സഞ്ചാരം. ആഗസ്റ്റ് മാസത്തിൻ്റെ തുടക്കം മുതൽ ഉയർന്ന് തുടങ്ങിയ സ്വർണ വിലയിൽ ഇടയ്ക്ക് നേരിയ കുറവുണ്ടായിരുന്നെങ്കിലും അതൊന്നു ആശ്വാസത്തിന് വകനൽകുന്നതായിരുന്നില്ല. ആഗസ്റ്റ് മാസം തുടക്കത്തിൽ 105760 രൂപയുണ്ടായിരുന്ന സ്വർണ വില പത്ത് ദിവസം കൊണ്ട് ഒരു ലക്ഷത്തി പത്തായിരത്തിനും മുകളിലെത്തിയിരുന്നു.

ഇന്നലെ ഒരു പവൻ സ്വർണത്തിന് 1,11,720 രൂപയായിരുന്നു വില. ഒരു ഗ്രാം സ്വർണത്തിന് 13,965 രൂപയുമായിരുന്നു. എന്നാൽ ഇന്ന് വിലയിൽ നേരിയ കുറവ് വന്നിട്ടുണ്ട്. ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വില 1,11,440 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന് 13,930 രൂപയുമാണ്.
 
വലിയ അസന്തുലിതാവസ്ഥയാണ് സ്വർണവിലയിൽ കഴിഞ്ഞ നാളുകളിലെല്ലാം ഉണ്ടായത്. അന്താരാഷ്ട്ര വിപണയിലെ മാറ്റങ്ങൾ ഇന്ത്യയിലെ സ്വർണവിലയേയും വലിയ തോതിൽ ബാധിച്ചിരുന്നു. പശ്ചിമേഷ്യൻ യുദ്ധമുണ്ടാക്കിയ ബുദ്ധിമുട്ടുകൾ മറ്റെല്ലാ വിപണയേയും പോലെ സ്വർണ വിപണിയേയും പിടിച്ചു കുലുക്കി. ഇപ്പോൾ ഉണ്ടായിരിക്കുന്ന ഈ നേരിയ കുറവ് ഇനി ഒരു കുതിച്ചു ചാട്ടത്തിനുള്ള മുന്നൊരുക്കമാണോയെന്നും വിദഗ്ധർ സംശയിക്കുന്നുണ്ട്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement