കണ്ണൂർ: പഴശ്ശി കനാലിന്റെ കാര തെളുപ്പിൽ ഭാഗത്ത് അണ്ടർ ടണൽ തകർന്ന് വെള്ളം കയറി ദുരിതത്തിലായ തേക്കിൻകാട്, തെളുപ്പ് പ്രദേശവാസികൾക്ക് അടിയന്തരമായി നഷ്ടപരിഹാരം നൽകണമെന്ന് സി.പി.ഐ.എം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് ആവശ്യപ്പെട്ടു. ദുരിതബാധിത പ്രദേശങ്ങൾ നേരിട്ട് സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
അറുപത് വർഷത്തിലേറെ പഴക്കമുള്ള പഴശ്ശി കനാലിന്റെയും അണ്ടർ ടണലിന്റെയും തകരാറുകൾ ശാശ്വതമായി പരിഹരിക്കണം. പ്രധാന കനാലിൽ തെളുപ്പ് ഭാഗത്ത് മൂന്നിടത്ത് തകർച്ചാഭീഷണിയും ചോർച്ചയും നിലനിൽക്കുന്നുണ്ട്. ഈ ഭാഗങ്ങൾക്ക് സമീപത്തായാണ് മുമ്പും ഇപ്പോഴും കനാൽ തകർന്നത്. അതിനാൽ ചോർച്ചാ ഭീഷണി നിലനിൽക്കുന്ന ഇടങ്ങളിൽ ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ഉടൻ ഏർപ്പെടുത്തണമെന്നും കെ.കെ. രാഗേഷ് പറഞ്ഞു. സന്ദർശനത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യനും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

Post a Comment