ഇരിട്ടിയിൽ കൂൾബാർ കത്തിനശിച്ചു; തീപിടുത്തം പഴയ ബസ് സ്റ്റാൻഡിൽ



ഇരിട്ടി: ഇരിട്ടി ടൗണിൽ കൂൾബാർ കത്തിനശിച്ചു. പഴയ ബസ് സ്റ്റാൻഡിലെ ഇറ്റേൺസ് കൂൾബാറിലാണ് തീപിടുത്തമുണ്ടായത്.

ഇന്ന് പുലർച്ചെയോടെയാണ് സംഭവം. കടയ്ക്കുള്ളിൽ നിന്ന് പുക ഉയരുന്നത് കണ്ട് നാട്ടുകാരാണ് വിവരം അറിയിച്ചത്. തീ പടർന്നതിനെ തുടർന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീയണച്ചു.

തീപിടുത്തത്തിൽ കടയ്ക്കുള്ളിലെ സാധനങ്ങൾ പൂർണമായും കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ആളപായമില്ല.

Post a Comment

أحدث أقدم

Join Whatsapp

Advertisement