കണ്ണൂർ: അധ്യാപകരുടേത് ഉൾപ്പെടെയുള്ള തസ്തികകൾ നിലനിർത്തുന്നതിനായി കുട്ടികളുടെ എണ്ണം വ്യാജമായി പെരുപ്പിച്ചു കാണിച്ചതായി വിജിലൻസ് കണ്ടെത്തൽ. ജില്ലയിലെ ഇരുപതോളം സ്കൂളുകളിലാണ് ഗുരുതരമായ ഈ ക്രമക്കേട് കണ്ടെത്തിയിരിക്കുന്നത്.
തട്ടിപ്പ് നടത്തിയ സ്കൂളുകൾക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തുന്നതിനായി വിജിലൻസ് സർക്കാരിന് അപേക്ഷ സമർപ്പിച്ചു.
ഹാജർ പട്ടിക, അഡ്മിഷൻ രജിസ്റ്റർ, ഉച്ചഭക്ഷണ രജിസ്റ്റർ എന്നിവ പരിശോധിച്ചപ്പോഴാണ് വ്യാപകമായി വ്യാജ വിവരങ്ങൾ രേഖപ്പെടുത്തിയത് കണ്ടെത്തിയത്. വ്യാജ വിദ്യാർത്ഥികളുടെ പേരുകൾ രജിസ്റ്ററുകളിൽ ഉൾപ്പെടുത്തി സർക്കാരിനെ തെറ്റിദ്ധരിപ്പിക്കുകയും പൊതുപണം തട്ടിയെടുക്കാൻ ശ്രമിക്കുകയും ചെയ്തതിനാണ് വിജിലൻസ് നടപടിക്കൊരുങ്ങുന്നത്.

إرسال تعليق