പോക്സോ കേസിൽ മുഴപ്പിലങ്ങാട് സ്വദേശിക്ക് 12 വർഷംതടവും, 60,000 പിഴയും



തലശ്ശേരി: പോക്സോ കേസിൽ മുഴപ്പിലങ്ങാട് കൂടക്കടവ് റെയിൽവേ ഗേറ്റിന് സമീപം തസ്മീർ മൻസിൽ തസ്ലീമിനെ (50) തലശ്ശേരി സ്പെഷ്യൽ ജഡ്ജി എസ്. രശ്മി ശിക്ഷിച്ചു. വിവിധ വകുപ്പു കൾപ്രകാരം 12 വർഷം തടവിനും 60,000 രൂപ പിഴയടക്കാനുമാണ് ശിക്ഷിച്ചത്.

പിഴയടച്ചാൽ തുക പെൺകുട്ടിക്ക് നൽകണം. പിഴയടച്ചില്ലെങ്കിൽ 12 മാസം തടവ് അനുഭവിക്കണം. പ്രോസിക്യൂഷനുവേണ്ടി അഡ്വ. പി.എം. ഭാസുരി ഹാജരായി.

Post a Comment

أحدث أقدم

Join Whatsapp

Advertisement