ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; 28 പ്രതികളിൽ 27 പേർക്കെതിരെ കുറ്റപത്രം, പാളയം സന്തോഷിനെ ഒഴിവാക്കി



മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വീട്ടിൽ പരിശോധനയ്ക്കെത്തിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ ആക്രമിച്ചെന്ന കേസിൽ കുറ്റപത്രം തയ്യാറായി. കേസിലെ 28 പ്രതികളിൽ 27 പേർക്കെതിരെയാണ് ആദ്യഘട്ട കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. കുറ്റപത്രം തുടർ നിയമോപദേശത്തിനായി ഉടൻ സമർപ്പിക്കും.

സംഭവത്തിന് പിന്നാലെ ഒളിവിൽ പോയതും ഇതുവരെ പിടികൂടാൻ സാധിക്കാത്തതുമായ സിപിഎം പ്രവർത്തകൻ പാളയം സന്തോഷിനെ ആദ്യഘട്ട കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ കൂടുതൽ തെളിവുകൾ ലഭിക്കുന്ന മുറയ്ക്ക് രണ്ടാം കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് എം.വി. ഗോവിന്ദൻ ഉൾപ്പെടെയുള്ള മുതിർന്ന സിപിഎം നേതാക്കളെ അന്വേഷണ സംഘം ഇതുവരെ ചോദ്യം ചെയ്തിട്ടില്ല. വീണാ വിജയനുമായി ബന്ധപ്പെട്ട മാസപ്പടി കേസിൽ പരിശോധനയ്ക്കായി എത്തിയ ഇഡി ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നും വാഹനങ്ങൾ തടഞ്ഞുനിർത്തി ആക്രമിച്ചെന്നുമാണ് കേസ്.

Post a Comment

أحدث أقدم

Join Whatsapp

Advertisement