ആശ്വാസം.. ; തലശ്ശേരി ഗവ. ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കാണാതായ 4 പെണ്‍കുട്ടികളെയും കണ്ടെത്തി



തലശ്ശേരി: തലശ്ശേരി ഗവൺമെന്റ് ഗേൾസ് ചിൽഡ്രൻസ് ഹോമിൽ നിന്ന് കാണാതായ നാല് പെൺകുട്ടികളെയും കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. എറണാകുളത്ത് നിന്നാണ് കുട്ടികളെ കണ്ടെത്തിയത് എന്നാണ് പോലീസ് നൽകുന്ന വിവരം. ഇന്ന് പുലർച്ചെയോടെയാണ് നാല് പെൺകുട്ടികളെയും ഹോമിൽ നിന്ന് കാണാതായത്.

നാല് പേരും ഒരുമിച്ചാണ് ചിൽഡ്രൻസ് ഹോമിൽ നിന്ന് പുറത്തേക്ക് പോയത് എന്നാണ് പോലീസ് പറയുന്നത്. ഹോമിൽ നിന്ന് പുറത്തുകടക്കുന്ന പെൺകുട്ടികളുടെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു എന്നും അധികൃതർ അറിയിച്ചിരുന്നു. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം വ്യാപിപ്പിച്ചത്.

Post a Comment

أحدث أقدم

Join Whatsapp

Advertisement