ഇരിട്ടി താലൂക്ക് ആശുപത്രിയിലെ പ്രതിസന്ധിക്ക് താത്കാലിക പരിഹാരം; 5 ഡോക്ടർമാരെ നിയമിച്ചു


                                                                
ഇരിട്ടി: മാധ്യമവാർത്തകൾ ഫലം കണ്ടു. ഡോക്ടമാരുടെ ക്ഷാമം മൂലം കിടത്തി ചികിത്സ ഉൾപ്പെടെ പ്രതിസന്ധിയിലായ ഇരിട്ടി താലൂക്ക് ആസ്പത്രിക്ക് താല്ക്കാലിക ആശ്വാസമായി അഞ്ചു ഡോക്ടർമാരെ കൂടി നിയമിച്ചു. ഇതുസംബന്ധിച്ച് മാധ്യമങ്ങളിൽ കഴിഞ്ഞ ദിവസം വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.  

 വാർത്തകളും പ്രതിഷേധങ്ങളും ഉയർന്നതോടെ ജോലിക്രമീകരണത്തിന്റെ ഭാഗമായി കരാർ അടിസ്ഥാനത്തിലാണ് ഇപ്പോൾ അഞ്ച് ഡോക്ടർമാരെ നിയമിച്ചിരിക്കുന്നത്. ഇതിൽ നാലുപേർ ബുധനാഴ്ച്ച ചുമതലയേറ്റു. ഒരാൾ ഇന്ന് ചുമതലയേൽക്കും.
ഇതോടെ താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്ഷാമത്തിന് താൽക്കാലിക ആശ്വാസമാകും.

 ജില്ലാ മെഡിക്കൽ ഓഫിസറുടെ സെപ്റ്റംബർ 15ലെ ഉത്തരവ് പ്രകാരം ഡോ.കെ. അബിനന്ദ് രാജ് (ഒഫ്താൽമോളജി), ഡോ.എം. ദേവിക (ഗൈനക്കോളജി), ഡോ. ഭരത് ജോഷി (ഗൈനക്കോളജി), ഡോ.കെ. ഐശ്വര്യ (കാഷ്വാലിറ്റി മെഡിക്കൽ ഓഫിസർ), ഡോ. അഥിര മഹേശൻ (കാഷ്വാലിറ്റി മെഡിക്കൽ ഓഫിസർ) എന്നിവരെയാണ് നിയമിച്ചിരിക്കുന്നത്.  

അഞ്ചുപേരുടെയും നിയമനം പരമാവധി 179 ദിവസത്തേക്കോ സ്ഥിരം ഡോക്ടർമാർ ചുമതലയേൽക്കുന്നതുവരെയോ ആയിരിക്കും. സ്ഥിരം നിയമനം ലഭിക്കുന്നതോടെ കരാർ നിയമനം അവസാനിപ്പിക്കാമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. പുതിയ ഡോക്ടർമാർ എത്തുന്നതോടെ കാഷ്വലിറ്റിയിലടക്കം ആശുപത്രിയിലെ ചികിത്സാ സേവനങ്ങൾക്ക് ആശ്വാസമാകും. എന്നാൽ താൽക്കാലിക നിയമനം മാത്രമായതിനാൽ ഡോക്ടർ ക്ഷാമത്തിന് ശാശ്വത പരിഹാരമാകണമെങ്കിൽ സ്ഥിരം നിയമനം തന്നെ വേണമെന്ന ആവശ്യവും ശക്തമാണ്.

42 രോഗികളെ കിടത്തി ചികിത്സിക്കാൻ ശേഷിയുള്ള ആസ്പത്രിയിൽ ഡോക്ടർമാരുടെ ക്ഷാമം കാരണം പത്തിൽ താഴെ രോഗികൾ മാത്രമാണ് ഐ പിവാർഡിലുള്ളൂ. വേൾഡ് വിഷൻ ന്യൂസ്. ഡോക്ടർ സേവനം ലഭിക്കാഞ്ഞതിനാൽ പലരും ഒഴിഞ്ഞുപോവുകയായിരുന്നു. ഒഴിഞ്ഞുകിടക്കുന്ന പുരുഷൻമാരുടേയും സ്ത്രീകളുടേയും ഐ പി വാർഡ് പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നതായിരുന്നു. 

വാർത്തകൾ ശ്രദ്ധയിൽ പെട്ടതോടെ സ്ഥലം എം എൽ എ കൂടിയായ വൈദ്യുതി മന്ത്രി സണ്ണിജോസഫ് ഇടപെട്ടാണ് താല്ക്കാലിക പരിഹാരം ഉണ്ടാക്കിയിരിക്കുന്നത്. 

ഇരിട്ടിയിലേക്ക് നിയമിച്ച ഡോക്ടർമാരിൽ പലരും ഡ്യൂട്ടി ഏറ്റെടുക്കാൻ തയ്യാറാകാത്തതാണ് ഇ്‌പ്പോഴത്തെ പ്രതിസന്ധിക്ക് കാരണമയത്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement